Update: *** President Farook 9447372698
LDWA: *** Help line number 9447372698

Friday, 23 August 2013

കവരത്തി-  ലക്ഷദ്വീപ് വികലാംഗ ക്ഷേമ സംഘടന (LAKSHADWEEP DISABLES WELFARE ASSOCIATION)യുടെ ശക്തമായ ഇടപെടല്‍ മൂലം വികലാംഗനായ ശ്രീ.ജാഫര്‍ സാദിഖ്, അയലക്കാട് കവരത്തിക്ക് 70,000 രൂപ വില വരുന്ന റിമോര്‍ട്ട് വീല്‍ചെയര്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.രീജേശ് പ്രസാദ്.IAS നല്‍കി. ചടങ്ങില്‍ ചീഫ് കൗണ്‍സിലര്‍ ശ്രീ.ആച്ചാട അഹമദ് ഹാജി തുടങ്ങിയ പഞ്ചായത്ത് പ്രധിനിധികളും പങ്കെടുത്തു. ഇത് ആദ്യമായാണ് ദ്വീപില്‍ ഇത്തരമൊരു വീല്‍ചെയര്‍ നല്‍കുന്നത്. ഒറ്റ വിരലുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ വീല്‍ചെയര്‍റില്‍ പരസഹായം കൂടാതെ കിലോമീറ്ററോളം യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ ഇതിന് മുമ്പ് 12 ബൈക്കുകളും വിവിധ ദ്വീപിലെ വിഗലാംഗര്‍ക്കായി നല്‍കുകയുണ്ടായി.ലക്ഷദ്വീപ് വികലാംഗ ക്ഷേമ സംഘടനയുടെ ശക്തമായ ഇടപെടലാണ് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാരണ0(http://www.dweepdiary.com/ Thanks to dweep diary)


No comments:

Post a Comment